ഏപ്രിൽ 7 നു ഈ സ്മാർട്ട് ഫോണുകൾ എത്തും എന്നാണ് റിപ്പോർട്ടുകൾ
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Realme GT 2 സീരിസ്സ് എന്ന സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം Realme GT 2 സീരീസുകൾ ഏപ്രിൽ 7 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു എന്നാണ് .അതുപോലെ തന്നെ റിയൽമിയിൽ നിന്നും Realme GT 2 Pro എന്ന സ്മാർട്ട് ഫോണുകളും പ്രതീക്ഷിക്കാവുന്നതാണ് .
REALME GT 2 PRO: EXPECTED SPECS
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ Realme GT 2 Pro സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറയിൽ ആണ് എത്തുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ ട്രിപ്പിൾ പിൻ ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .
പിന്നിലേക്ക് വരുകയാണെങ്കിൽ 50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സലിന്റെ മറ്റൊരു സെൻസറുകൾ എന്നിങ്ങനെ പിന്നിൽ പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 8ജിബി റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തുന്നതാണ് .
അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Snapdragon 8 Gen 1 പ്രോസ്സസറുകളിൽ പുറത്തിറങ്ങുന്നതിന് സാധ്യത ഉണ്ട് .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ ഫോണുകളിൽ ലഭിക്കും എന്നാണ് സൂചനകൾ ലഭിക്കുന്നത് .കൂടാതെ 65W ഫാസ്റ്റ് ചാർജിങ്ങിൽ തന്നെ ആയിരിക്കും ഈ ഫോണുകൾ പുറത്തിറങ്ങുക .