Realme GT 2 ഫോണുകൾ വിപണിയിൽ എത്തി ;വില ഇതാ

Realme GT 2 ഫോണുകൾ വിപണിയിൽ എത്തി ;വില ഇതാ
HIGHLIGHTS

Realme GT 2 ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു

Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം

Realme GT 2 പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇതാ ഇന്ത്യൻ വിപണിയിൽ മറ്റൊരു റിയൽമി ഫോണുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .Realme GT 2 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വിലയും മറ്റു വിവരങ്ങളും ഇപ്പോൾ പുറത്തുവിട്ടിരുന്നു .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ ആരംഭ വില വരുന്നത് 34,999 രൂപയാണ് .Realme GT 2 ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Realme GT 2 ഫോണുകൾ

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62-inch E4 AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ  1080 പിക്സൽ റെസലൂഷനും കൂടാതെ 120 Hz റിഫ്രഷ് റേറ്റും & Gorilla Glass 5 സംരക്ഷണവും  ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുളുടെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ 5000 mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 34999 രൂപയും കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 38999 രൂപയും ആണ് ഇന്ത്യൻ വിപണിയിൽ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo