റിയൽമി നർസോ 20 പ്രൊ ഇതാ 13999 രൂപയ്ക്ക് വാങ്ങിക്കാം

Updated on 26-Oct-2020
HIGHLIGHTS

റിയൽമിയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ക്യാഷ് ബാക്കിൽ

റിയൽമിയുടെ ഫെസ്റ്റിവ് ഡേയ്സ് ഓഫറുകൾ എത്തിയിരിക്കുന്നു

റിയൽമിയുടെ ഫെസ്റ്റിവ് ഡേയ്സ് ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു .ഒക്ടോബർ 28വരെയാണ് റിയൽമിയുടെ ഫെസ്റ്റിവ് ഡേയ്സ് ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .റിയൽമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ ഓഫറുകളിൽ റിയൽമിയുടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ഇപ്പോൾ ഈ ഓഫറുകളിൽ റിയൽമി നർസോ 20 പ്രൊ ഇതാ 13999 രൂപയ്ക്ക് വാങ്ങിക്കാം .

 6.5 ഇഞ്ചിന്റെ (Ultra Smooth ) സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ഗെയിമുകൾ കളിക്കുന്നവർക്കും വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .അതിനു കാരണം ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G95 പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .48  മെഗാപിക്സൽ  ക്വാഡ് പിൻ ക്യാമറകളും കൂടാതെ 4500mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3  കാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

6 ജിബി റാം കൂടാതെ 64 ജിബി കൂടാതെ 8 ജിബി റാം ,128 ജിബി സ്റ്റോറേജിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .6  ജിബി 64 ജിബി വേരിയന്റുകൾക്ക് വിപണിയിൽ 14999  രൂപയാണ് വില വരുന്നത് കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .എന്നാൽ ഇപ്പോൾ റിയൽമിയുടെ ഫെസ്റ്റിവ് ഡേയ്സ് ഓഫറുകളിൽ ഇത് 13999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :