64 എംപി ക്വാഡ് ക്യാമറയിൽ എത്തിയ റിയൽമി 6 ഇപ്പോൾ 11990 രൂപയ്ക്ക്

Updated on 28-Dec-2020
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ഇതാ ഇലട്രോണിക്സ് സെയിൽ ഡേ ഓഫറുകൾ

റിയൽമിയുടെ 6 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ക്യാഷ് ബാക്കിൽ വാങ്ങിക്കാം

ICICI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഇലട്രോണിക്‌സ് ഡേ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .ഡിസംബർ 28 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇപ്പോൾ റിയൽമിയുടെ 6 എന്ന സ്മാർട്ട് ഫോണുകൾ 11990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ICICI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

റിയൽമിയുടെ 6 -ഫീച്ചറുകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സിംഗിൾ ഹോൾ പഞ്ച് Notch ആണ് ഇതിനുള്ളത് .1080*2400പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass  നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ 12nm MediaTek Helio G90Tകൂടാതെ  ARM G76 GPU ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 64 എംപി ക്യാമറകൾ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 6 മോഡലുകൾ .

Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ മൂന്ന് വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .4,300 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  30W VOOC Flash Charge 4.0 എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .4G VoLTE, Bluetooth 5.0, Wi-Fi 802.11 a/b/g/n/ac, 3.5mm headphone jack, uSB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :