ഈ വില ഞെട്ടിച്ചു ;50എംപി ക്യാമറയിൽ റിയൽമി C35 പുറത്തിറക്കി ;വില ?

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
realme C35 ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്
ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ ആണിത്
റിയൽമിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .realme C35 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ realme C35 സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ തന്നെയാണ് .50 മെഗാപിക്സലിന്റെ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 11999 രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ ഫീച്ചറുകളിലേക്കു പോകുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഈ ബഡ്ജറ്റ് ഫോണിന് മികച്ച ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 2 മെഗാപിക്സൽ + 0.3 മെഗാപിക്സൽ പിൻ ക്യാമറകളാണ് ലഭിക്കുന്നത് .
കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു പോകുകയാണെങ്കിൽ Unisoc Tiger T616 പ്രോസ്സസറുകളിലാണ് ഇത് പുറത്തുഎത്തുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .വില നോക്കുകയാണെങ്കിൽ 11999 രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത്