പുതിയ റിയൽമിയുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
Realme C35 സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
50 മെഗാപിക്സൽ ക്യാമറകളിലാണ് ഈ ഫോണുകൾ എത്തുന്നത്
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Realme C35 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ 5,799 Thai Baht ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം ഈ സ്മാർട്ട് ഫോണുകൾക്ക് 13,319 രൂപയ്ക്ക് അടുത്ത് വില വരും എന്നാണ് .
REALME C35 SPECS AND FEATURES
ഡിസ്‌പ്ലേയുടെ ഫീച്ചറുകളിലേക്കു പോകുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഈ ബഡ്ജറ്റ് ഫോണിന് മികച്ച ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 ,മെഗാപിക്സൽ പിൻ ക്യാമറകളാണ് ലഭിക്കുന്നത് .
കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു പോകുകയാണെങ്കിൽ Unisoc Tiger T616 പ്രോസ്സസറുകളിലാണ് ഇത് പുറത്തുഎത്തുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .
എന്നാൽ ഈ ഫോണുകൾ തായ് വിപണിയിലാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 5,799 Thai Baht ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം ഈ സ്മാർട്ട് ഫോണുകൾക്ക് 13,319 രൂപയ്ക്ക് അടുത്ത് വില വരും.