വില ഞെട്ടിച്ചു ;ഇതാ റിയൽമി C31 ഫോണുകൾ പുറത്തിറക്കി

വില ഞെട്ടിച്ചു ;ഇതാ റിയൽമി C31 ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

Reame C31 സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

5000 mAhന്റെ ബാറ്ററി ലൈഫിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ റിയൽമിയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി പുറത്തിറക്കിയിരിക്കുന്നു .realme C31എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്സ്മാർട് ഫോണുകളിൽ ഒന്നാണ് realme C31 എന്ന സ്മാർട്ട് ഫോണുകൾ .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചരിക്കുന്നത് .ഫ്ലിപ്പ്കാർട്ടിൽ ആണ് ഇതിന്റെ സെയിൽ നടക്കുക .മറ്റു സവിശേഷതകൾ നോക്കാം .

റിയൽമിയുടെ C31 സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.52 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .1600 x 720 പിക്സൽ റെസലൂഷൻ ,60 Hz ഹൈ റിഫ്രഷ് റേറ്റ് കൂടാതെ ARM Mali G57 ഇതിന്റെ സവിഷേശതകളാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Unisoc T612 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 11 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1 TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13MP + 2MP + 0.3MP പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും  ആണ് ഇതിനുള്ളത് .കൂടാതെ 5000 mAh ന്റെ ബാറ്ററി ലൈഫും റിയൽമിയുടെ C31 എന്ന ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

വിലയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 8999 രൂപയും കൂടാതെ 3 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 9999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo