Android 10 & 5000mAhന്റെ ബാറ്ററിയിൽ Realme C3 എത്തി;വില 6999 രൂപ

Updated on 06-Feb-2020
HIGHLIGHTS

ബഡ്ജറ്റ് റെയിഞ്ചിൽ വീണ്ടും റിയൽമിയുടെ സ്മാർട്ട് ഫോണുകൾ എത്തിക്കഴിഞ്ഞു

റിയൽമിയുടെ C2 എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം C സീരിയസ്സിൽ പുറത്തിറങ്ങുന്ന അടുത്ത മോഡലുകൾ ആണ് റിയൽമിയുടെ C3 എന്ന സ്മാർട്ട് ഫോണുകൾ .ഗെയിമുകൾ കളിക്കുന്നവർക്ക് ഏറ്റവും അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ ആണ് ഇത് .കാരണം Mediatek Helio G70 പ്രൊസസ്സറുകൾ ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫെബ്രുവരി 14 നു ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വില രൂപയാണ് 6999 രൂപ മുതൽ 7999 രൂപവരെയാണ് .

റിയൽമി C3 -സവിശേഷതകൾ 

6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .720 x 1560ന്റെ പിക്സൽ റെസലൂഷൻ റിയൽമിയുടെ C3 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19.9 ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ നൽകുന്നുണ്ട് .ഗെയിമുകൾ കളിക്കുന്നവർക്കും കൂടാതെ പബ്‌ജി ഗെയിമുകൾ കളിക്കുന്നതിനു ബഡ്ജറ്റ് റെയിഞ്ചിൽ Mediatek Helio G70 പ്രൊസസ്സറുകളിലാണ് റിയൽമിയുടെ C3 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 4 ജിബിയുടെ റാം,മ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെമ്മറി കാർഡ് മുഖേന മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് Android 10 ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ബഡ്ജറ്റ് റെയിഞ്ചിൽ ആൻഡ്രോയിഡിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിൽ ലഭിക്കുന്നത് .

ഡ്യൂവൽ ക്യാമറകൾ ആണ് റിയൽമിയുടെ C3 മോഡലുകൾക്കുള്ളത് .12 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് . അതുപോലെ തന്നെ ബഡ്ജറ്റ് റെയിഞ്ചിൽ വരുന്ന ഈ ഫോണുകളിൽ സ്ലോ മോഷൻ വീഡിയോ റെക്കോർഡിങ് സംവിധാനവും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

 5000mah ന്റെ വലിയ ബാറ്ററി ലൈഫും ഇതിനുണ്ട് . റെഡ് കൂടാതെ ബ്ലൂ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക്   6999 രൂപയും കൂടാതെ 4 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 7999 രൂപയും ആണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫെബ്രുവരി 14 നു ഫ്ലാഷ് സെയിലിലൂടെ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :