4000mAhന്റെ ബാറ്ററിയിൽ റിയൽമി C2 ഇപ്പോൾ ഷോപ്പിലും ;വില 5999 രൂപ

4000mAhന്റെ ബാറ്ററിയിൽ റിയൽമി C2 ഇപ്പോൾ ഷോപ്പിലും ;വില 5999 രൂപ
HIGHLIGHTS

 

റിയൽമിയുടെ C1 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറക്കുന്ന മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് റിയൽമി C2 എന്ന സ്മാർട്ടർ ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പുകളിൽമാത്രമല്ല ഓഫ് ലൈൻ ആയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡയമണ്ട് കട്ട് രൂപകല്പനയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വിലവരുന്നത് 5999 രൂപയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

6.1  ഇഞ്ചിന്റെ വലിയ Notch സ്ക്രീൻ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .കുറഞ്ഞ ചിലവിൽ വലിയ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ MediaTek Helio P22 പ്രോസസറിലാണ്  പ്രവർത്തിക്കുന്നത് .എന്നാൽ റിയൽമിയുടെ സി 1 മോഡലുകൾ സ്നാപ്ഡ്രാഗന്റെ 450 പ്രോസസറുകളിലായിരുന്നു എത്തിയിരുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയAndroid v9.0 (Pie)ഇതിൻെറ പ്രവർത്തനം .

ഇപ്പോൾ രണ്ടു വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നു .2 ജിബിയുടെ റാംമ്മിൽ 32 ജിഐബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ എത്തിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഫേസ് അൺലോക്കിങ് സംവിധാനവും ഈ മോഡലുകൾക്കുണ്ട് .അതുപോലെതന്നെ 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കുറഞ്ഞ വിലയിൽ മികച്ച ക്യാമറകളും കൂടാതെ മികച്ച ഡിസ്‌പ്ലേയിലും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടിയാണിത് .4000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo