10000 രൂപയ്ക്ക് താഴെ ഇതാ റിയൽമി C17 ഫോണുകൾ എത്തുന്നു ?

Updated on 28-Oct-2020
HIGHLIGHTS

Realme C17 ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഡിസംബറിൽ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം

റിയൽമിയുടെ പുതിയ ബഡ്ജറ്റ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .റിയൽമിയുടെ സി 17 എന്ന സ്മാർട്ട് ഫോണുകളാണ് ഡിസംബർ മാസ്സത്തിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ നേരത്തെ തന്നെ ബംഗ്ലാദേശിൽ പുറത്തിറക്കിയിരുന്നു .റിയൽമിയുടെ C15 എന്ന സ്മാർട്ട് ഫോണുകൾ കഴിഞ്ഞ മാസ്സങ്ങളിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ മോഡലുകളാണ് .കുറഞ്ഞ ചിലവിൽ തന്നെ ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പ്രതീക്ഷിക്കാം .

https://twitter.com/stufflistings/status/1320627638281490432?ref_src=twsrc%5Etfw

റിയൽമിയുടെ സി 17 ഫോണുകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 460 പ്രോസ്സസറുകളിലാണ്(octa-core CPU & Adreno 610 GPU ) പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Android 10 ൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് ക്യാമറകളിൽ തന്നെയാണ് പുറത്തിറങ്ങുന്നത് .13 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 5,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .ഡിസംബർ മാസ്സത്തിൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :