REALME C15 VS REDMI 9 PRIME:10K ഫോണുകൾ തമ്മിൽ താരതമ്യം

REALME C15 VS REDMI 9 PRIME:10K ഫോണുകൾ തമ്മിൽ താരതമ്യം

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് REALME C15 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളും കൂടാതെ REDMI 9 PRIME എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇവിടെ ഈ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ ഒരു ഫീച്ചർ താരതമ്മ്യം ചെയ്തു നോക്കാം .

REALME C15 -സവിശേഷതകൾ 

6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1600 x 720  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 20:9  ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass സംരക്ഷണവും ലഭിക്കുന്നതാണ് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 ലാണ് പ്രവർത്തനം നടക്കുന്നത് .

കൂടാതെ Realme UI 1.0 (ആൻഡ്രോയിഡ് 10 ) ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ  പ്രവർത്തനം നടക്കുന്നത് .Realme C15 ഫോണുകൾക്ക് ക്വാഡ്  പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ  എന്നിവയിലാണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 8 മെഗാപിക്സലിന്റെ(notch cutout ) സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAh ബാറ്ററി ( 18W fast charging out-of-the-box ) ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32   ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 9999 രൂപയാണ് വില വരുന്നത് .കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജ് മോഡലുകൾക്ക് 10999 രൂപയും ആണ് വില വരുന്നത് . 

ഷവോമി റെഡ്മി 9 പ്രൈം 

 ഷവോമിയുടെ റെഡ്‌മി 9 പ്രൈം  സ്മാർട്ട് ഫോണുകൾ 6.53-inch Full HD+ഡിസ്‌പ്ലേയിലാണ് (waterdrop notch cutout )പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G80 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ വരെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9 പ്രൈം  സ്മാർട്ട് ഫോണുകൾക്ക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട്.

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക്  5,020mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .18W ന്റെ ചാർജറും ഇതിനു ലഭ്യമാകുന്നതാണു് .Space Blue, Mint Green, Matte Black, കൂടാതെ  Sunrise Flare  എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4 ജിബിയുടെ റാം കൂടാതെ 64 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 9999 രൂപയും കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 11999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo