റിയൽമി C15 ഫോണുകളുടെ സ്നാപ്ഡ്രാഗൺ എഡിഷൻ പുറത്തിറക്കി ;വില വെറും ?

Updated on 02-Nov-2020
HIGHLIGHTS

REALME C15 ഫോണുകളുടെ QUALCOMM എഡിഷനുകൾ എത്തി

9999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്

റിയൽമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫോണുകളിൽ ഒന്നാണ് റിയൽമിയുടെ സി 15 എന്ന സ്മാർട്ട് ഫോണുകൾ .മീഡിയടെക്കിന്റെ പ്രോസ്സസറുകളിലായിരുന്നു ഈ ഫോണുകൾ പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ സ്നാപ്ഡ്രാഗന്റെ പ്രോസ്സസറിലും വിപണിയിൽ എത്തിയിരിക്കുന്നു . 9999 രൂപയാണ് വില വരുന്നത് .

6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1600 x 720  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 20:9  ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass സംരക്ഷണവും ലഭിക്കുന്നതാണ് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  MediaTek Helio G35  കൂടാതെ Snapdragon 460 ലാണ് പ്രവർത്തനം നടക്കുന്നത് .

കൂടാതെ Realme UI 1.0 (ആൻഡ്രോയിഡ് 10 ) ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ  പ്രവർത്തനം നടക്കുന്നത് .Realme C15 ഫോണുകൾക്ക് ക്വാഡ്  പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ  എന്നിവയിലാണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 8 മെഗാപിക്സലിന്റെ(notch cutout ) സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAh ബാറ്ററി ( 18W fast charging out-of-the-box ) ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32   ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 9999 രൂപയാണ് വില വരുന്നത് .കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജ് മോഡലുകൾക്ക് 10999 രൂപയും ആണ് വില വരുന്നത് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :