എൻട്രി ലെവൽ ഫോൺ ;6000mAh ബാറ്ററിയിൽ റിയൽമി സി 15 നാളെ എത്തുന്നു

എൻട്രി ലെവൽ ഫോൺ ;6000mAh ബാറ്ററിയിൽ റിയൽമി സി 15 നാളെ എത്തുന്നു
HIGHLIGHTS

realme C12 കൂടാതെ realme C15 എന്നി ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്

ആഗസ്റ്റ് 18 നു ആണ് ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത്

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു  .റിയൽമിയുടെ C11 എന്ന സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ റിയൽമിയുടെ C15 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത്  .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ്  റിയൽമിയുടെ C15 എന്ന സ്മാർട്ട് ഫോണുകൾ .ആഗസ്റ്റ് 18 നു ആണ് ഈ ഫോണുകൾ  പുറത്തിറക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

REALME C15 SPECIFICATIONS AND PRICING

6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് (waterdrop notch ) ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സംരക്ഷത്തിനു ഈ ഫോണുകൾക്ക് Gorilla Glass നൽകിയിരിക്കുന്നു .പ്രോസാറുകളുടെ കാര്യം പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് MediaTek Helio G35 octa-core  പ്രൊസസ്സറുകളാണ് നൽകിയിരിക്കുന്നത് . 209 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ വരെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഗെയിം കളിക്കുന്നതിനു അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .PowerVR ഗ്രാഫിക്സ് സപ്പോർട്ട് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .Realme C15 ഫോണുകൾക്ക് ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .

13 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ monochrome ക്യാമറകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAh ന്റെ (18W fast charging out-of-the-box) ബാറ്ററിയിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക്  Rp 1,999,000 രൂപയാണ് വിലവരുന്നത് .ഇന്ത്യൻ വിപണിയിലെ വില 10000 രൂപയ്ക്ക് അടുത്തും കൂടാതെ 4 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rp 2,199,000 രൂപയും (അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ 11,262 രൂപയ്ക്ക് അടുത്തും ) ആണ് വില  പ്രതീക്ഷിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo