6000mah ബാറ്ററിയിൽ റിയൽമിയുടെ സി 15 ജൂലൈ 28നു പുറത്തിറങ്ങുന്നു ?

Updated on 22-Jul-2020
HIGHLIGHTS

റിയൽമിയുടെ സി 15 ആണ് എന്നാണ് സൂചനകൾ

കഴിഞ്ഞ ആഴ്ചയിലായിരുന്നു റിയൽമിയുടെ സി 11 എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ മറ്റൊരു സ്മാർട്ട് ഫോൺ കൂടി പുറത്തിറങ്ങുന്നതായി ഇപ്പോൾ റിപ്പോർട്ടുകൾ .റിയൽമിയുടെ സി 15 എന്ന സ്മാർട്ട് ഫോണുകളാണ് ജൂലൈ 28 നു ഇൻഡോനേഷ്യൻ വിപണിയിൽ പുറത്തിറക്കുന്നത്  .6000 mah ന്റെ ബാറ്ററിയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ ,കൂടാതെ ക്വാഡ് പിൻ ക്യാമറകളും ഈ ഫോണുകൾക്കുണ്ടാകും .റിയൽമിയുടെ സി 11 എന്ന സ്മാർട്ട് ഫോണുകൾ 7499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .

റിയൽമിയുടെ സി 11 എന്ന സ്മാർട്ട് ഫോണുകൾ

 6.5 ഇഞ്ചിന്റെ HD+ LCD (waterdrop-style notch) ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  720×1,600 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ octa-core MediaTek Helio G35 ലാണ് ഇതിന്റെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ  സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് Realme C11 എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ( f/2.4 lens for portrait photography)പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

 Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് വലിയ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .7499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :