വീണ്ടും ഞെട്ടിച്ചു റിയൽമി ;കുറഞ്ഞ വിലയിൽ റിയൽമി C12 ഫോണുകൾ പുറത്തിറക്കി

Updated on 18-Aug-2020
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഗസ്റ്റ് 24 നു വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

8999 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത്

ഇന്ത്യൻ വിപണിയിൽ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .റിയൽമിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് റിയൽമിയുടെ സി 12 എന്ന സ്മാർട്ട് ഫോണുകൾ .ആഗസ്റ്റ് 24 നു ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

REALME C12 SPECIFICATIONS

6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1560 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 20:9  ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass സംരക്ഷണവും ലഭിക്കുന്നതാണ് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 ലാണ് പ്രവർത്തനം നടക്കുന്നത് .

കൂടാതെ Realme UI 1.0 (ആൻഡ്രോയിഡ് 10 ) ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ  പ്രവർത്തനം നടക്കുന്നത് .Realme C12 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ (monochrome camera) + 2 മെഗാപിക്സൽ (depth sensor) എന്നിവയിലാണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 5 മെഗാപിക്സലിന്റെ(notch cutout ) സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAh ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Marine Blue കൂടാതെ  Coral Red എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 8999 രൂപയാണ് വില വരുന്നത് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :