5000mah ബാറ്ററിയിൽ റിയൽമി സി 11 നാളെ പുറത്തിറങ്ങുന്നു ;വില കേട്ടാൽ ഞെട്ടും

5000mah ബാറ്ററിയിൽ റിയൽമി സി 11 നാളെ പുറത്തിറങ്ങുന്നു ;വില കേട്ടാൽ ഞെട്ടും
HIGHLIGHTS

റിയൽമിയുടെ സി 11 സ്മാർട്ട് ഫോണുകൾ ജൂലൈ 14നു എത്തുന്നു

5000 mah ന്റെ ബാറ്ററിയിൽ ആണ് പുറത്തിറങ്ങുന്നത്

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഫോൺ ആണ് എന്നാണ് സൂചനകൾ

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Realme C11 എന്ന സ്മാർട്ട് ഫോണുകൾ .Realme C11 സ്മാർട്ട് ഫോണുകൾ ജൂലൈ 14 നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .എന്നാൽ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റിയൽമിയുടെ ഈ സ്മാർട്ട് ഫോണുകൾ .Realme C11 ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളും ലഭിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

6.5 ഇഞ്ചിന്റെ HD+ LCD (waterdrop-style notch) ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  720×1,600 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ octa-core MediaTek Helio G35 ലാണ് ഇതിന്റെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ  സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് Realme C11 എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ( f/2.4 lens for portrait photography)പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

 Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് വലിയ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്.ഇതിന്റെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 7500 രൂപയ്ക്ക് താഴെയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo