64 എംപി ക്യാമറയിൽ 14999 രൂപ മുതൽ വാങ്ങിക്കാവുന്ന റിയൽമി സ്മാർട്ട് ഫോണുകൾ

64 എംപി ക്യാമറയിൽ 14999 രൂപ മുതൽ വാങ്ങിക്കാവുന്ന റിയൽമി സ്മാർട്ട് ഫോണുകൾ
HIGHLIGHTS

റിയൽമിയുടെ 5 മികച്ച സ്മാർട്ട് ഫോണുകൾ നോക്കാം

64 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകളും വാങ്ങിക്കാം

REALME 7I-ഫീച്ചറുകൾ നോക്കാം -വില 11999 രൂപ മുതൽ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് കോർണിങ് ഗൊറില്ല ഗ്ലാസ് ഇതിനുണ്ട് .സ്നാപ്ഡ്രാഗന്റെ പ്രോസ്സസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . octa-core Snapdragon 662 പ്രോസ്സസറുകളിലാണ് പ്രവർത്തനം .

ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Realme 7ഐ എന്ന സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ 4  ജിബിയുടെ രണ്ടു  വേരിയന്റ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത് .4  ജിബിയുടെ റാം കൂടാതെ 64 & 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .

ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Wi-Fi, LTE, Bluetooth 5.0, NFC, GPS/ A-GPS,USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററികൂടിയാണ് .5,000mAhന്റെ (18W fast charging )ബാറ്ററിയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

REALME 7 സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ -വില 14999 മുതൽ 

6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core MediaTek Helio G95  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിയൽമിയുടെ 7 സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ  Sony IMX682 പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ മോണോ ക്രോം സെൻസറുകൾ + 2 മെഗാപിക്സൽ മാക്രോ സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

സെൽഫിയിലേക്കു വരുകയാണെങ്കിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . 5,000mAhന്റെ (30W Dart Charge fast charging) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം ,64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 14999 രൂപയും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .

റിയൽമി C15-വില  9999 മുതൽ 

പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ Realme UI 1.0 (ആൻഡ്രോയിഡ് 10 ) ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ  പ്രവർത്തനം നടക്കുന്നത് .Realme C15 ഫോണുകൾക്ക് ക്വാഡ്  പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ  എന്നിവയിലാണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 8 മെഗാപിക്സലിന്റെ(notch cutout ) സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAh ബാറ്ററി ( 18W fast charging out-of-the-box ) ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32   ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 9999 രൂപയാണ് വില വരുന്നത് .കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജ് മോഡലുകൾക്ക് 10999 രൂപയും ആണ് വില വരുന്നത് . 

റിയൽമിയുടെ NARZO 10-വില 11999 മുതൽ 

ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .48  മെഗാപിക്സൽ  ക്വാഡ് ക്യാമറകളും കൂടാതെ 5000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3  കാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .4  ജിബി റാം കൂടാതെ 128  ജിബി സ്റ്റോറേജിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4  ജിബി 128  ജിബി വേരിയന്റുകൾക്ക് വിപണിയിൽ 11999  രൂപയാണ് വില വരുന്നത് .

റിയൽമി നർസോ 20-വില 10499 രൂപ 

6.5 ഇഞ്ചിന്റെ Mini-drop ഫുൾ സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ഗെയിമുകൾ കളിക്കുന്നവർക്കും വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .അതിനു കാരണം ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G85 പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .48  മെഗാപിക്സൽ  പിൻ  ക്യാമറകളും കൂടാതെ 6000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3  കാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

4  ജിബി റാം കൂടാതെ 64   ജിബി സ്റ്റോറേജിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബി 64 ജിബി വേരിയന്റുകൾക്ക് വിപണിയിൽ 10499  രൂപയാണ് വില വരുന്നത് .6000mAhന്റെ (18W Type-C Quick Charge) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo