അതിശയിപ്പിക്കുന്ന വിലയിൽ റിയൽമിയുടെ 7I വിപണിയിൽ അവതരിപ്പിച്ചു

Updated on 18-Sep-2020
HIGHLIGHTS

റിയൽമിയുടെ 7ഐ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

Snapdragon 662 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത്

64+8+2+2 ക്യാമറയിൽ റിയൽമി 7ഐ പുറത്തിറക്കി

ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റിയൽമി സ്മാർട്ട് ഫോണുകൾ .ബഡ്ജറ്റ് റെയിഞ്ചിൽ മുതൽ മികച്ച് ഫീച്ചറുകളിൽ സ്മാർട്ട് ഫോണുകൾ റിയൽമിയിൽ നിന്നും വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .Realme 7i എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .15000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് Realme 7i എന്ന സ്മാർട്ട് ഫോണുകൾ .5000mahന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Realme 7i-ഫീച്ചറുകൾ നോക്കാം

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് കോർണിങ് ഗൊറില്ല ഗ്ലാസ് ഇതിനുണ്ട് .സ്നാപ്ഡ്രാഗന്റെ പ്രോസ്സസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . octa-core Snapdragon 662 പ്രോസ്സസറുകളിലാണ് പ്രവർത്തനം .

ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Realme 7ഐ എന്ന സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ 8 ജിബിയുടെ ഒരു വേരിയന്റ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .

ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Wi-Fi, LTE, Bluetooth 5.0, NFC, GPS/ A-GPS,USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററികൂടിയാണ് .5,000mAhന്റെ (18W fast charging )ബാറ്ററിയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ DR 3,199,000 (ഏകദേശം  Rs. 15,800) രൂപയാണ് വില വരുന്നത് .

ImageSource

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :