റിയൽമി 9ഐ ഫോണിന്റെ ആദ്യ സെയിൽ ഇന്ന് നടക്കും ;വില ?

Updated on 22-Jan-2022
HIGHLIGHTS

റിയൽമിയുടെ 9ഐ ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ആരംഭിക്കും

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Realme 9i എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം വേരിയന്റുകൾക്ക് 13999 രൂപയാണ് വില വരുന്നത് .ഇന്ന് ഫ്ലിപ്പ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് ആദ്യ സെയിൽ ആരംഭിക്കുന്നതാണ് .

Realme 9i സവിശേഷതകൾ

6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,412  പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass  പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ  octa-core Qualcomm Snapdragon 680  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് 11 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയിരിക്കുന്നു .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .50  മെഗാപിക്സൽ  പ്രൈമറി സെൻസറുകൾ + 2 മെഗാപിക്സൽ  + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണുള്ളത് .

5,000mAhന്റെ (30W Dart Charge fast charging) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ  4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 13999 രൂപയും കൂടാതെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :