വീണ്ടും കുറഞ്ഞ വില ;റിയൽമി 9 പ്രൊ 5ജി ഫോൺ പുറത്തിറക്കി

വീണ്ടും കുറഞ്ഞ വില ;റിയൽമി 9 പ്രൊ  5ജി ഫോൺ പുറത്തിറക്കി
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തി

Realme 9 Pro കൂടാതെ Realme 9 Pro പ്ലസ് എന്നി സ്മാർട്ട് ഫോണുകളാണ്

MediaTek Dimensity 920 പ്രോസ്സസറുകളിൽ വരെ പുറത്തിറങ്ങിയിരിക്കുന്നു

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Realme 9 Pro കൂടാതെ Realme 9 Pro പ്ലസ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .5ജി സപ്പോർട്ടിൽ തന്നെയാണ് ഈ രണ്ടു സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തിയിരിക്കുന്നത് .MediaTek Dimensity 920 പ്രോസ്സസറുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

REALME 9 PRO SERIES: SPECS AND FEATURES

ഈ രണ്ടു സ്മാർട്ട് ഫോണുകളും 6.6-inch sAMOLED ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 695 5G പ്രോസ്സസറുകളിലാണ് Realme 9 Pro ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്.എന്നാൽ Realme 9 Pro പ്ലസ് ഫോണുകൾ MediaTek Dimensity 920 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

മറ്റൊരു പ്രധാന സവിശേഷത ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആണ് .Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ REALME 9 PRO ഫോണുകളുടെ ആരംഭ വില 17999 രൂപയും കൂടാതെ REALME 9 PRO പ്ലസ് ഫോണുകളുടെ ആരംഭ വില 24999 രൂപയും ആണ് വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo