റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Realme 9 Pro+ എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുവന്നിരിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകളും മറ്റും ഓൺലൈനിൽ ഇപ്പോൾ ലീക്ക് ആയിരിക്കുന്നു.ഉടൻ തന്നെ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .
റിപ്പോർട്ടുകൾ പ്രകാരം MediaTek Dimensity 920 പ്രോസ്സസറുകളിൽ ഈ ഫോണുകൾ പ്രതീക്ഷിക്കാം .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ഫെബ്രുവരി 16നു ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് കരുതുന്നത് . ഇപ്പോൾ ഈ Realme 9 Pro+ സ്മാർട്ട് ഫോണുകളുടെ ലീക്ക് ആയ ഫീച്ചറുകളും മറ്റു നോക്കാം .
ഈ ഫോണുകൾക്ക് 6.43 ഇഞ്ചിന്റെ full-HD+ Super AMOLED ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ 5 ജി സപ്പോർട്ടിൽ തന്നെയാണ് വിപണിയിൽ പുറത്തുറങ്ങുന്നത് .MediaTek Dimensity 920 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കും എന്നാണ് സൂചനകൾ .
അതുപോലെ തന്നെ മികച്ച ആന്തരിക സവിശേഷതകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .8 ജിബിയുടെ റാംമ്മിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ എത്തും എന്നാണ് സൂചനകൾ .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇതിനു ലഭിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകളിൽ ട്രിപ്പിൾ പിൻ ക്യാമറകൾ പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .