റിയൽമി 9 5ജി ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നു
Realme 9 സീരിസ്സ് ആണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്
ഇന്ന് ഉച്ചയ്ക്ക് 12 മണി ആണ് ഈ ഫോണുകളുടെ ലോഞ്ച് ഇവന്റ് നടക്കുന്നത്
റിയൽമിയുടെ പുതിയ രണ്ടു ഫോണുകൾ കൂടി ഇന്ത്യൻ വിപണിയും എത്തുന്നു .റിയൽമിയുടെ 9 5ജി ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഇന്ന് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും .5ജി ഫോണുകൾ കൂടാതെ റിയൽമിയുടെ 4ജി ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിൽ എത്തും .കഴിഞ്ഞ മാസ്സം ആയിരുന്നു റിയൽമിയുടെ 9 പ്രൊ കൂടാതെ റിയൽമി 9 പ്രൊ പ്ലസ് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരുന്നത് .15000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5ജി ഫോണുകൾ ആകും റിയൽമി ഇനി പുറത്തിറക്കുന്ന റിയൽമി 9 5ജി ഫോണുകൾ .
REALME 9 PRO SERIES: SPECS AND FEATURES
ഈ രണ്ടു സ്മാർട്ട് ഫോണുകളും 6.6-inch sAMOLED ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 695 5G പ്രോസ്സസറുകളിലാണ് Realme 9 Pro ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്.എന്നാൽ Realme 9 Pro പ്ലസ് ഫോണുകൾ MediaTek Dimensity 920 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
മറ്റൊരു പ്രധാന സവിശേഷത ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആണ് .Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ REALME 9 PRO ഫോണുകളുടെ ആരംഭ വില 17999 രൂപയും കൂടാതെ REALME 9 PRO പ്ലസ് ഫോണുകളുടെ ആരംഭ വില 24999 രൂപയും ആണ് വരുന്നത് .