ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ; 64എംപി റിയൽമി 7I യുടെ ആദ്യ സെയിൽ ഇന്ന്

Updated on 16-Oct-2020
HIGHLIGHTS

11999 രൂപ മുതലാണ് വില ആരംഭിക്കുന്നത്

ഇന്ന് SBI ക്യാഷ് ബാക്ക് ഓഫറുകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ്

ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റിയൽമി സ്മാർട്ട് ഫോണുകൾ .ബഡ്ജറ്റ് റെയിഞ്ചിൽ മുതൽ മികച്ച് ഫീച്ചറുകളിൽ സ്മാർട്ട് ഫോണുകൾ റിയൽമിയിൽ നിന്നും വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ  വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .Realme 7i എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .11999 രൂപ മുതലാണ് വില ആരംഭിക്കുന്നത് .

REALME 7I-ഫീച്ചറുകൾ നോക്കാം 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് കോർണിങ് ഗൊറില്ല ഗ്ലാസ് ഇതിനുണ്ട് .സ്നാപ്ഡ്രാഗന്റെ പ്രോസ്സസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . octa-core Snapdragon 662 പ്രോസ്സസറുകളിലാണ് പ്രവർത്തനം .

ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Realme 7ഐ എന്ന സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ 4  ജിബിയുടെ രണ്ടു  വേരിയന്റ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത് .4  ജിബിയുടെ റാം കൂടാതെ 64 & 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .

ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Wi-Fi, LTE, Bluetooth 5.0, NFC, GPS/ A-GPS,USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററികൂടിയാണ് .5,000mAhന്റെ (18W fast charging )ബാറ്ററിയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇന്ന്  ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :