64എംപി ക്യാമറ വമ്പൻ റിയൽമി 7 പ്രൊ ഇന്ന് സെയിലിനു എത്തും

64എംപി ക്യാമറ വമ്പൻ റിയൽമി 7 പ്രൊ ഇന്ന് സെയിലിനു എത്തും
HIGHLIGHTS

റിയൽമിയുടെ 7 പ്രൊ ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

19999 രൂപയാണ് സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ്  REALME 7 പ്രൊ  എന്ന സ്മാർട്ട് ഫോണുകൾ .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫ്ലാഷ് സെയിലിലൂടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .19999 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .

REALME 7 പ്രൊ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ 

6.4  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 720G SoC  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

റിയൽമിയുടെ 7 പ്രൊ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ  Sony IMX682 പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ മോണോ ക്രോം സെൻസറുകൾ + 2 മെഗാപിക്സൽ മാക്രോ സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു . 

4500mAhന്റെ (65W SuperDart Charge fast charging ) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 19999 രൂപയും കൂടാതെ 8GB + 128GB വേരിയന്റുകൾക്ക് 21999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo