64+12+8+2 പിൻ ക്യാമറയിൽ എത്തിയ റിയൽമി 6 പ്രൊ സെയിൽ ഇന്ന് ;വില 16999 രൂപ

64+12+8+2 പിൻ ക്യാമറയിൽ എത്തിയ റിയൽമി 6 പ്രൊ സെയിൽ ഇന്ന് ;വില 16999 രൂപ
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണി മുതൽ

 

റിയൽമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് മിഡ്  സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .റിയൽമിയുടെ 6 പ്രൊ  എന്ന സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ തന്നെയാണ് .കൂടാതെ 16999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.6 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സിംഗിൾ ഹോൾ പഞ്ച് Notch ആണ് ഇതിനുള്ളത് .1080*2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 5 നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ 8nm Qualcomm Snapdragon 720G octa-core  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64  മെഗാപിക്സൽ + 8  മെഗാപിക്സൽ + 12 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 + 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .മിഡ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 64 ക്വാഡ് 16 എംപി ഡ്യൂവൽ സെൽഫി ക്യാമറകൾ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 6 പ്രൊ മോഡലുകൾ .

Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ മൂന്ന് വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6GB+64GB കൂടാതെ 6GB+128GB കൂടാതെ 8GB+128GB എന്നി വേരിയന്റുകൾ എത്തിയിരിക്കുന്നു . 4,300 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  30W VOOC Flash Charge 4.0 എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .4G VoLTE, Bluetooth 5.0, Wi-Fi 802.11 a/b/g/n/ac, 3.5mm headphone jack, uSB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

6GB+64GB വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 16999 രൂപയും കൂടാതെ 6GB+128GBവേരിയന്റുകൾക്ക് 17999 രൂപയും 8 ജിബിയുടെ വേരിയന്റുകൾക്ക് 18999 രൂപയും ആണ് വില വരുന്നത് .ഇന്ന് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo