നിങ്ങൾ കാത്തിരുന്ന റിയൽമി 6ഐ സ്മാർട്ട് ഫോണുകൾ നാളെ അവതരിപ്പിക്കും

Updated on 13-Jul-2020
HIGHLIGHTS

48 മെഗാപിക്സൽ ക്വാഡ് ക്യാമറയിൽ റിയൽമിയുടെ 6ഐ

കൂടാതെ 5000 mah ബാറ്ററി ലൈഫും ഇതിനുണ്ട്

നാളെ പുറത്തിറങ്ങുമെന്നാണ് സൂചനകൾ

റിയൽമിയുടെ 6 സീരിയസ്സിൽ ഇതാ പുതിയ മോഡലുകൾ കൂടി പുറത്തിറങ്ങുന്നു .Realme 6i എന്ന സ്മാർട്ട് ഫോണുകളാണ് നാളെ പുറത്തിറങ്ങുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നു .ഫ്ലിപ്പ്കാർട്ടിൽ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ പുറത്തിറങ്ങിയത് ശേഷം നടക്കുന്നതാണ് .കൂടാതെ 15000 രൂപയ്ക്ക് തഴെവാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത്  .ഈ  ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ .

Realme 6i പ്രതീക്ഷിക്കുന്ന സവിശേഷതകൾ

6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 720×1600 പിക്സൽ റെസലൂഷനും ഈ ഫോണുകൾക്കുണ്ട് .കൂടാതെ MediaTek Helio G80 പ്രോസസറുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്വാഡ് ക്യാമറയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് എന്നാണ് സൂചനകൾ .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പ്രതീക്ഷിക്കാം .കൂടാതെ 5000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :