വിലക്കുറച്ചിരിക്കുന്നു ; 64എംപി ക്വാഡിൽ റിയൽമി 6 ഇപ്പോൾ 13999 വാങ്ങിക്കാം

Updated on 12-Oct-2020
HIGHLIGHTS

റിയൽമിയുടെ 6 വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

13999 രൂപമുതലാണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നത്

64 മെഗാപിക്സൽ ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത്

റിയൽമി 6 ,ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സിംഗിൾ ഹോൾ പഞ്ച് Notch ആണ് ഇതിനുള്ളത് .1080*2400പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass  നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ 12nm MediaTek Helio G90Tകൂടാതെ  ARM G76 GPU ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു കുറഞ്ഞ  റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 64 എംപി ക്യാമറകൾ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 6 മോഡലുകൾ .

Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ മൂന്ന് വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .4GB+64GB കൂടാതെ 6GB+128GB കൂടാതെ 8GB+128GB എന്നി വേരിയന്റുകൾ എത്തിയിരിക്കുന്നു . 4,300 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  30W VOOC Flash Charge 4.0 എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

4G VoLTE, Bluetooth 5.0, Wi-Fi 802.11 a/b/g/n/ac, 3.5mm headphone jack, uSB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇപ്പോൾ ഈ  ഓൺലൈൻ ഷോപ്പിംഗ്  ഫ്ലിപ്പ്കാർട്ടിൽ നിന്നും 13999 രൂപ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :