64എംപി ഉൾപ്പെടെ 6 ക്യാമറയിൽ എത്തിയ റിയൽമി ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ ഓപ്പൺ സെയിലിൽ

64എംപി ഉൾപ്പെടെ 6 ക്യാമറയിൽ എത്തിയ റിയൽമി ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ ഓപ്പൺ സെയിലിൽ
HIGHLIGHTS

റിയൽമിയുടെ ഈ വർഷം പുറത്തിറങ്ങിയ മറ്റൊരു മികച്ച മോഡലാണിത്

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓപ്പൺ സെയിലിലൂടെ വാങ്ങിക്കാവുന്നതാണ്

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും റിയൽമിയുടെ Realme 6 Pro എന്ന സ്മാർട്ട് ഫോണുകൾ ഓപ്പൺ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .

റിയൽമിയുടെ 6 പ്രൊ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.6 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സിംഗിൾ ഹോൾ പഞ്ച് Notch ആണ് ഇതിനുള്ളത് .1080*2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 5 നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ 8nm Qualcomm Snapdragon 720G octa-core  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64  മെഗാപിക്സൽ + 8  മെഗാപിക്സൽ + 12 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 + 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .മിഡ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 64 ക്വാഡ് 16 എംപി ഡ്യൂവൽ സെൽഫി ക്യാമറകൾ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 6 പ്രൊ മോഡലുകൾ .

Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ മൂന്ന് വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6GB+64GB കൂടാതെ 6GB+128GB കൂടാതെ 8GB+128GB എന്നി വേരിയന്റുകൾ എത്തിയിരിക്കുന്നു . 4,300 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  30W VOOC Flash Charge 4.0 എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .4G VoLTE, Bluetooth 5.0, Wi-Fi 802.11 a/b/g/n/ac, 3.5mm headphone jack, uSB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo