64എംപി പ്രൊ ക്യാമറയിൽ Realme 6 കൂടാതെ Realme 6 പ്രൊ എത്തുന്നു
റിയൽമിയുടെ പുതിയ രണ്ടു ഫോണുകൾ പുറത്തിറങ്ങുന്നു
റിയൽമിയുടെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .റിയൽമിയുടെ 6 കൂടാതെ റിയൽമി 6 പ്രൊ എന്നി സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .മാർച്ച് 5നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ഈ സ്മാർട്ട് ഫോണുകളും 64 മെഗാപിക്സലിന്റെ പ്രൊ ക്യാമറകളിലാണ് വിപണിയിൽ എത്തുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഡിസ്പ്ലേയാണ് .പ്രൊ ഡിസ്പ്ലേയാണ് ഇതിനുള്ളത് .
കഴിഞ്ഞ ദിവസ്സമാണ് റിയൽമിയുടെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത് .റിയൽമിയുടെ X50 എന്ന സ്മാർട്ട് ഫോണുകളായിരുന്നു കഴിഞ്ഞ ദിവസ്സങ്ങളിൽ എത്തിയത് .അതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ റിയൽമിയുടെ Realme 6 കൂടാതെ Realme 6 പ്രൊ എന്നി സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നത് .മിഡ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് .
റിയൽമിയുടെ X50 (5G )
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.44 ഇഞ്ചിന്റെ സൂപ്പർ AMOLED Full-HD+ ഡിസ്പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് എന്നതാണ് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .Qualcomm Snapdragon 865 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് പ്രതീക്ഷിക്കാം .
അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിയെക്കാൾ 10X ഫാസ്റ്റ് ആയിട്ടുള്ള ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 6 ക്യാമറകൾ ആണുള്ളത് .നാലു ക്യാമറകൾ പിന്നിലും രണ്ടു ക്യാമറകൾ മുന്നിലും .32 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകളും കൂടാതെ 64 +12 + 8 + പോർടെയ്റ്റ് ലെൻസുകൾ എന്നിവയാണ് പിന്നിലുള്ളത് .
മൂന്നു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബി റാം ,256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6 ജിബിയുടെ റാം വേരിയന്റുകൾക്ക് വിപണിയിൽ 37999 രൂപയും ,8 ജിബിയുടെ റാം വേരിയന്റുകൾക്ക് 39999 രൂപയും കൂടാതെ 12 ജിബിയുടെ റാംമ്മിൽ എത്തിയ മോഡലുകൾക്ക് 44999 രൂപയും ആണ് വില .