റിയൽമി 6 കൂടാതെ റിയൽമി 6 പ്രൊ ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത

Updated on 31-Mar-2020
HIGHLIGHTS

ഇപ്പോൾ നെറ്റ്ഫ്ലിക്സ് HD സപ്പോർട്ട് ആകുന്നതാണ്

ഇന്ത്യയിൽ 21 ദിവസ്സത്തേക്കു ഇപ്പോൾ കൊറോണ ലോക്ക് ഡൌൺ ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുകയാണ് .അതായത് ഏപ്രിൽ 14 വരെയാണ് ഈ ലോക്ക് ഡൌൺ ഉള്ളത് .ഇപ്പോൾ ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസുകളായ ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് പോലെയുള്ളവയാണ് ഒരു ആശ്വാസം എന്ന് തന്നെ പറയാം .

ഇപ്പോൾ ഇതാ റിയൽമിയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ റിയൽമി 6 കൂടാതെ റിയൽമി 6 പ്രൊ എന്നി സ്മാർട്ട് ഫോണുകളിൽ നെറ്റ്ഫ്ലിക്സിന്റെ HD സർവീസുകൾ സപ്പോർട്ട് ആകുന്നതാണ് .12999 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് റിയൽമിയുടെ 6 എന്ന സ്മാർട്ട് ഫോണുകൾ .

റിയൽമി 6 ,ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സിംഗിൾ ഹോൾ പഞ്ച് Notch ആണ് ഇതിനുള്ളത് .1080*2400പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass  നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ 12nm MediaTek Helio G90Tകൂടാതെ  ARM G76 GPU ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 64 എംപി ക്യാമറകൾ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 6 മോഡലുകൾ .

Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ മൂന്ന് വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .4GB+64GB കൂടാതെ 6GB+128GB കൂടാതെ 8GB+128GB എന്നി വേരിയന്റുകൾ എത്തിയിരിക്കുന്നു . 4,300 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  30W VOOC Flash Charge 4.0 എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .4G VoLTE, Bluetooth 5.0, Wi-Fi 802.11 a/b/g/n/ac, 3.5mm headphone jack, uSB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :