റിയൽമിയുടെ 5ഐ ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ;വില 8999

റിയൽമിയുടെ 5ഐ ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ;വില 8999
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും

 

റിയൽമിയുടെ 5S എന്ന മോഡലുകൾക്ക് ശേഷം പുതിയ സ്മാർട്ട് ഫോണുകളുമായി റിയൽമി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .റിയൽമിയുടെ 5 ഐ എന്ന സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mah ന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

 ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.52   ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .720×1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass  നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 665 AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .12  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 4 ക്യാമറകൾ പുറത്തിറക്കുന്ന  സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 5ഐ   മോഡലുകൾ .

ആൻഡ്രോയിഡിന്റെ 9 പൈയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 5000 mAhന്റെ ബാറ്ററി ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . ഇപ്പോൾ വിപണിയിൽ ഒരു വേരിയന്റ് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്  4  ജിബിയുടെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ  ലഭ്യമാകുന്നതാണു് .അക്വാ ബ്ലൂ കൂടാതെ ഫോറസ്റ്റ് ഗ്രീൻ എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .8999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ  ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo