5ജി സ്മാർട്ട് ഫോണുകളുമായി റിയൽമി എത്തുന്നു ?

Updated on 24-Jun-2019

 

 

റിയൽ മി അവരുടെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകളുമായി ഇന്ത്യൻ വിപണിയിൽ എത്തുന്നു .റിയൽമിയുടെ തന്നെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് വഴി തന്നെയാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത് .ഈ വർഷം തന്നെ ഇന്ത്യയിൽ റിയൽമിയുടെ 5ജി സ്മാർട്ട് ഫോണുകൾ എത്തും എന്നാണ് റിയൽമിയുടെ ഇന്ത്യൻ CEO പറഞ്ഞിരിക്കുന്നത് .എന്നാൽ അത് റിയൽമിയുടെ ഉടൻ പുറത്തിറങ്ങനിരിക്കുന്ന റിയൽമി X എന്ന സ്മാർട്ട് ഫോൺ ആകുവാനും സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 48 മെഗാപിക്സലിന്റെ ക്യാമറ സ്മാർട്ട് ഫോൺ ആണ് റിയൽമി X .

റിയൽമി X -സവിശേഷതകൾ 

48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ 15000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.53 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  AMOLED സ്ക്രീൻ & 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .

സംരക്ഷണത്തിന് Gorilla Glass 5 നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 710 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെ വിപണിയിൽ ലഭ്യമാകുന്നതാണു് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് റിയൽമി x സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :