ലോകത്തിലെ ആദ്യത്തെ SLED ടിവി നാളെ റിയൽമി പുറത്തിറക്കും

Updated on 06-Oct-2020
HIGHLIGHTS

റിയൽമിയുടെ ആദ്യത്തെ SLED ടെലിവിഷനുകൾ നാളെ വിപണിയിൽ എത്തും

55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുതിയ ടെലിവിഷനുകൾ എത്തുന്നത്

ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് റിയൽമി .റിയൽമിയുടെ സ്മാർട്ട് ഫോണുകൾ മാത്രമല്ല മറ്റു ഇലട്രോണിക്‌സ് ഉത്പന്നങ്ങളും വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .റിയൽമിയുടെ ഹെഡ്‍ഫോണുകൾ ,റിയൽമിയുടെ പവർ ബാങ്കുകൾ  ,റിയൽമിയുടെ സ്മാർട്ട് വാച്ചുകൾ എന്നിങ്ങനെ പല ഉത്പ്പന്നങ്ങളും ഇപ്പോൾ വിപണിയിൽ ലഭിക്കുന്നതാണ് .

എന്നാൽ ഇപ്പോൾ റിയൽ ഇന്ത്യൻ വിപണിയിൽ ടെലിവിഷനുകളും അവതരിപ്പിച്ചിരിക്കുന്നു .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു ടെലിവിഷനുകൾ റിയൽമി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു.13999 രൂപ മുതലായിരുന്നു റിയൽമിയുടെ ടെലിവിഷനുകളുടെ വില ആരംഭിക്കുന്നത് തന്നെ .

https://twitter.com/MadhavSheth1/status/1309380785791627265?ref_src=twsrc%5Etfw

എന്നാൽ ഇപ്പോൾ ഇതാ റിയൽമിയുടെ 55 ഇഞ്ചിന്റെ ടെലിവിഷനുകളും വിപണിയിൽ എത്തുന്നു .എന്നാൽ ഈ ടെലിവിഷനുകൾക്ക് ഒരു പ്രേതെകതയുണ്ട് .ഈ ടെലിവിഷനുകൾ പുറത്തിറങ്ങുന്നത്  SLED ഡിസ്‌പ്ലേയിലാണ് എന്നതാണ് .

https://twitter.com/realmeLink/status/1309426204722843648?ref_src=twsrc%5Etfw

ലോകത്തിലെ ആദ്യത്തെ SLED ഡിസ്പ്ലേ ടെലിവിഷനുകളാണ് റിയൽമി ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ഇതിന്റെ സൂചനകൾ ഒക്കെ തന്നെ ഇപ്പോൾ റിയൽമി ട്വിറ്ററിലൂടെ പങ്ക് വെച്ചിരിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :