12+8+2+2 എംപി ക്യാമറ & 5000mAhന്റെ ബാറ്ററിയിൽ റിയൽമി 5 ;വില 9999 രൂപ

Updated on 20-Aug-2019
HIGHLIGHTS

റിയൽമിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി

ബഡ്ജറ്റ് റെയിഞ്ചിൽ ഇപ്പോൾ ഷവോമിയ്ക്ക് വെല്ലുവിളിയായി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് റിയൽ മി തന്നെയാണ് .അവരുടെ ഏറ്റവും പുതിയ രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .റിയൽമി 5 കൂടാതെ റിയൽമി 5 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണിത് .അതിൽ റിയൽമി 5 സ്മാർട്ട് ഫോണുകൾ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .4 ക്യാമറകളിലായാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

റിയൽമി 5 സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.50  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .720×1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass  നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 665 AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .12 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 4 ക്യാമറകൾ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 5 മോഡലുകൾ .

5000 mAhന്റെ ബാറ്ററി ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . ഇപ്പോൾ വിപണിയിൽ മൂന്നു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത് .3  ജിബിയുടെ റാംമ്മിൽ 32  ജിബിയുടെ സ്റ്റോറേജുകളിൽ & 4  ജിബിയുടെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

ഇതിന്റെ വില ,3 ജിബിയുടെ റാം വേരിയന്റുകൾക്ക് 9999 രൂപയും & 4  ജിബിയുടെ റാം വേരിയന്റുകൾക്ക് 10999 രൂപയും കൂടാതെ 4  ജിബിയുടെ റാം & 128 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 11999 രൂപയും ആണ് വില വരുന്നത് .ആഗസ്റ്റ് 27 നു ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

ImageSource

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :