REALME 5 ഫോണുകൾക്ക് വൈഡ് ആംഗിൾ റെക്കോർഡിങ് അടക്കം പുതിയ അപ്പ്‌ഡേഷനുകൾ

REALME 5 ഫോണുകൾക്ക് വൈഡ് ആംഗിൾ റെക്കോർഡിങ് അടക്കം പുതിയ അപ്പ്‌ഡേഷനുകൾ
HIGHLIGHTS

റിയൽമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് REALME 5 എന്ന മോഡലുകൾ .ക്വാഡ് ക്യാമറയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഇതാ പുതിയ OTA അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .വൈഡ് ആംഗിൾ വീഡിയോ റെക്കോർഡിങ് ,ഡാർക്ക് മോഡ് ,കൂടാതെ ക്യാമറകളിലെ മറ്റു പ്രശ്നങ്ങൾ എന്നിവയ്ക്ക് എല്ലാം ഇപ്പോൾ പരിഹാരം കണ്ടിരിക്കുകയാണ് .RMX1911EX_11_A.18 വേർഷൻ ആണ് ഇപ്പോൾ അപ്പ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത് .

റിയൽമി 5 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.50  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .720×1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass  നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 665 AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .12 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 4 ക്യാമറകൾ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 5 മോഡലുകൾ .

5000 mAhന്റെ ബാറ്ററി ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . ഇപ്പോൾ വിപണിയിൽ മൂന്നു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത് .3  ജിബിയുടെ റാംമ്മിൽ 32  ജിബിയുടെ സ്റ്റോറേജുകളിൽ & 4  ജിബിയുടെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo