7999 രൂപയുടെ റിയൽമി 3ഐ ഫ്ലാഷ് സെയിൽ ഇന്ന്

7999 രൂപയുടെ റിയൽമി 3ഐ ഫ്ലാഷ് സെയിൽ ഇന്ന്
HIGHLIGHTS

ബഡ്ജറ്റ് റെയിഞ്ചിൽ റിയൽമിയുടെ 3ഐ ഇന്ന് വാങ്ങിക്കാം

 

റിയൽമിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .റിയൽമി 3ഐ എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകളുടെ രണ്ടു വേരിയന്റുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് . ഇന്ന്  വീണ്ടും  ഉച്ചയ്ക്ക് 12മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ,6.22 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .MediaTek Helio P60 Octa Core 2.0 GHz പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ 9പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഡ്യൂവൽ സിം + മെമ്മറി കാർഡ് സ്ലോട്ട് ആണ് ഇതിനുള്ളത് .ഡ്യൂവൽ പിൻ ക്യാമറകളാണ് റിയൽമി 3ഐ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

13+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .4230 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫിംഗർ പ്രിന്റ് സെൻസറുകൾ കൂടാതെ ഫേസ്അൺലോക്ക് സംവിധാനങ്ങളും ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടതാണ് .ഡയമണ്ട് ബ്ലാക്ക് ,ഡയമണ്ട് ബ്ലൂ ,ഡയമണ്ട് റെഡ് എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo