5,000mAhന്റെ ബാറ്ററിയിൽ റിയൽമിയുടെ പുതിയ ഫോൺ എത്തി

Updated on 29-Jun-2020
HIGHLIGHTS

Realme C3i സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

5,000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത്

ഡ്യൂവൽ ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട്

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ എത്തിയിരിക്കുന്നു .Realme C3i എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .

റിയൽമിയുടെ C3ഐ -സവിശേഷതകൾ

6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ്(waterdrop notch ) ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന്  Corning Gorilla Glass 3 പ്രൊട്ടക്ഷനും ഇതിനു ലഭ്യമാകുന്നതാണു് .

കൂടാതെ ഈ ഫോണുകൾക്ക് octa-core MediaTek Helio G70 SoC പ്രോസസ്സറുകളും നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുട റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .12 + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .5000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് VND 25,90,000 (ഏകദേശം  Rs. 8,500) രൂപയ്ക്ക് അടുത്ത് വരും.ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :