റെഡ്മി നോട്ട് 7 പ്രൊ മോഡലുകളെ വെല്ലാൻ റിയൽമി 3 പ്രൊ എത്തുന്നു

Updated on 12-Apr-2019
HIGHLIGHTS

ഈ മാസം 22 നു റിയൽമി 3 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു

 

 

റിയൽമിയുടെ 3 എന്ന മോഡലുകൾക്ക് ശേഷം പുതിയ സ്മാർട്ട് ഫോണുകളുമായി റിയൽമി എത്തുന്നു .റിയൽമി 3 പ്രൊ എന്ന മോഡലുകളാണ് ഏപ്രിൽ 22 നു ലോകവിപണിയിൽ പുറത്തിറക്കുന്നത് .റിയൽമി 2 പ്രൊ സ്മാർട്ട് ഫോണുകൾ കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത് .കൂടാതെ റിയൽമി 3 സ്മാർട്ട് ഫോണുകൾ കഴിഞ്ഞ മാസവും എത്തിയിരുന്നു .48 മെഗാപിക്സൽ ക്യാമറയിൽ കഴിഞ്ഞ മാസം പുറത്തിറങ്ങിയ റെഡ്‌മിയുടെ നോട്ട് 7 പ്രൊ സ്മാർട്ട് ഫോണുകൾ മറികടക്കുവാൻ ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് റിയൽമിയുടെ 3 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ഇന്ത്യൻ വിപണിയിലും ഏപ്രിൽ 22 നു തന്നെ ഈ സ്മാർട്ട് ഫോണുകൾ എത്തുന്നതാണ് .

Snapdragon 710 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ VOOC ഫാസ്റ്റ് ചാർജിങും റിയൽമി 3 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .25 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .റിയൽമിയുടെ തന്നെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന റിയൽമി U1 എന്ന സ്മാർട്ട് ഫോണുകളും 25 മെഗാപിക്സൽ ക്യാമറയിൽ തന്നെ പുറത്തിറങ്ങിയ ഒരു റിയൽമി മോഡലുകളാണ് .ഇതും ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .

 

റിയൽമി 3 സ്മാർട്ട് ഫോണുകൾ 

6.2 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1520 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന് Corning Gorilla Glass നൽകിയിരിക്കുന്നു .അതുപോലെ 19:9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലുമാണ് പുറത്തിറങ്ങിയിരിക്കുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

2.1GHz octa-core MediaTek Helio P70 പ്രോസസറിലാണ് റിയൽമി 3 സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Pieൽ തന്നെയാണ് റിയൽമി 3 സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .175 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് . AI ഫേസ് അൺലോക്ക് ,ഹൈബ്രിഡ് HDR,ക്രോമ ബൂസ്റ്റ് ,പോർട്ട്ഏറ്റ് മോഡ് എന്നിവയും ഇതിന്റെ മറ്റു സവിശേഷതകളാണ് .

4,230mAh ന്റെ 10W ബാറ്ററി ലൈഫാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 8999 രൂപയും കൂടാതെ 4ജിബിയുടെ റാംമ്മിൽ 64ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 10999 രൂപയും ആണ് വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ  വാങ്ങിക്കാവുന്നതാണ് .

 

റിലേറ്റഡ് ന്യൂസ് 

റിയൽമി 3 Radiant Blue വേരിയന്റുകൾ വിപണിയിൽ 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :