റിയൽമിയുടെ ഫോണുകൾക്ക് 240FPS -സ്ലോ മോഷൻ റെക്കോർഡിങ് അപ്പ്‌ഡേഷനുകൾ

Updated on 26-Jul-2019
HIGHLIGHTS

പുതിയ അപ്പ്‌ഡേഷനുകളുമായി റിയൽമി സ്മാർട്ട് ഫോണുകൾ

റിയൽമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു റിയൽമി 3 പ്രൊ മോഡലുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ ലഭിച്ചു തുടങ്ങുന്നു .ആൻഡ്രോയിഡിന്റെ പുതിയ സെക്യൂരിറ്റി അപഡേഷനുകളും ,അപ്പസ് അപ്പ്‌ഡേഷനുകളും കൂടാതെ 240FPS സ്ലോ മോഷൻ വീഡിയോ റെക്കോർഡിങ് അപ്പ്‌ഡേഷനുകളും ആണ് ഇപ്പോൾ റിയൽമി 3 പ്രൊ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നത് .

REALME 3 PRO-സവിശേഷതകൾ 

 6.3ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ സംരക്ഷണത്തിന് Gorilla Glass 5 എന്നിവയും ഉപയോഗിച്ചിരിക്കുന്നു .അതുപോലെ തന്നെ ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് 90.8 സ്ക്രീൻ ടു ഡിസ്പ്ലേ ബോഡി റെഷിയോ ആണ് .സ്നാപ്ഡ്രാഗന്റെ  Qualcomm Snapdragon 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pieൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് ഇതിനുള്ളത് .ഗെയിമിങ് കളിക്കുന്നവർക്കായി ഹൈപ്പർ ബൂസ്റ്റ് 2.0 എന്നി സംവിധാനങ്ങളും ഈ സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഡ്യൂവൽ പിൻ ക്യാമറകളിലാണ് റിയൽമി 3 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സൽ ( Sony IMX519 ) + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

 4045mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .VOOC 3.0 ഫാസ്റ്റ് ചാർജിങ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ റിയൽമി 3 പ്രൊ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :