8999 രൂപയ്ക്ക് റിയൽമി 3 സ്മാർട്ട് ഫോണുകൾ ;ഇന്ന് ഉച്ചയ്ക്ക് 12മണിയ്ക്ക് സെയിൽ
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ
റിയൽമി ഏറ്റവും ഒടുവിൽ പുറത്തിറക്കിയ ഒരു മോഡലായിരുന്നു റിയൽമി 3 എന്ന മോഡലുകൾ .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ഇന്ന് വീണ്ടും ആരംഭിക്കുന്നു . 3ജിബിയുടെ റാംവേരിയന്റുകളും കൂടാതെ 4ജിബിയുടെ റാം വേരിയന്റുകളുമാണ് .8999 രൂപമുതൽ 10999 രൂപവരെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12മണി മുതൽ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6.2 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1520 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന് Corning Gorilla Glass നൽകിയിരിക്കുന്നു .അതുപോലെ 19:9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലുമാണ് പുറത്തിറങ്ങിയിരിക്കുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
2.1GHz octa-core MediaTek Helio P70 പ്രോസസറിലാണ് റിയൽമി 3 സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Pieൽ തന്നെയാണ് റിയൽമി 3 സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .175 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് . AI ഫേസ് അൺലോക്ക് ,ഹൈബ്രിഡ് HDR,ക്രോമ ബൂസ്റ്റ് ,പോർട്ട്ഏറ്റ് മോഡ് എന്നിവയും ഇതിന്റെ മറ്റു സവിശേഷതകളാണ് .
4,230mAh ന്റെ 10W ബാറ്ററി ലൈഫാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 8999 രൂപയും കൂടാതെ 4ജിബിയുടെ റാംമ്മിൽ 64ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 10999 രൂപയും ആണ് വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12മണി മുതൽ വാങ്ങിക്കാവുന്നതാണ് .