റിയൽമി 2 പ്രൊ ,റിയൽമി 1 കൂടാതെ റിയൽമി U1 മോഡലുകൾക്ക് പുതിയ രണ്ടു അപ്പ്‌ഡേഷനുകൾ

റിയൽമി 2 പ്രൊ ,റിയൽമി 1 കൂടാതെ റിയൽമി U1 മോഡലുകൾക്ക് പുതിയ രണ്ടു അപ്പ്‌ഡേഷനുകൾ
HIGHLIGHTS

റിയൽമിയുടെ മൂന്നു മോഡലുകൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നു

 

കഴിഞ്ഞ വർഷം റിയൽമി പുറത്തിറക്കിയ മൂന്നു സ്മാർട്ട് ഫോണുകളായിരുന്നു  റിയൽമിയുടെ 2 പ്രൊ ,റിയൽമി 1 കൂടാതെ റിയൽമി U1. റിയൽമിയുടെ 2 പ്രൊ ,റിയൽമി 1 കൂടാതെ റിയൽമി U1 എന്നി മോഡലുകൾക്ക് പുതിയ രണ്ടു അപ്പ്‌ഡേഷനുകൾ ഉടൻ ലഭിക്കുന്നതാണ് .അതിൽ ആദ്യം ലഭിക്കുന്നത് Android 9 Pie അപ്പ്‌ഡേഷനുകളാണ് .കൂടാതെ നൈറ്റ് സ്കേപ് മോഡുകളും ഈ സ്മാർട്ട് ഫോണുകളിൽ ഉടൻ ലഭിക്കുന്നതാണ് .ഉടൻ  തന്നെ ഈ രണ്ടു അപ്പ്‌ഡേഷനുകളും  ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

റിയൽമി 2 പ്രൊ 

6.3  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ  .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8  ജിബിയുടെ റാം കൂടാതെ Snapdragon 660  പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്  . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

20000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ  ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .നിലവിൽ Android v8.1 (Oreo) ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഉടൻ തന്നെ Android 9 Pie ലഭ്യമാകുന്നതാണു് .

റിയൽമി U1 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളുടെ കാര്യത്തിലും ഈ സ്മാർട്ട് ഫോണുകൾ മികച്ച നിലവാരം തന്നെയാണ് പുലർത്തിയിരിക്കുന്നത് .മീഡിയ ടെക്കിന്റെ ഹെലിയോ P70 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണിത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഉടൻ തന്നെ ആൻഡ്രോയിഡ് 9 പൈ ഉപഭോതാക്കൾക്ക് ഇതിൽ അപ്പ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .25 മെഗാപിക്സലിന്റെ AI സോണി സെൻസർ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം മ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധ്യമാകുന്നതാണ് .3500 mah ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo