ATM ഇല്ലാതെ പണം എടുക്കാം ;പുതിയ എ ടി എം അപ്പ്‌ഡേറ്റ് എത്തി

Updated on 12-Apr-2022
HIGHLIGHTS

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ അപ്പ്‌ഡേറ്റുകൾ ഇതാ എത്തി

ATM ഇല്ലാതെ തന്നെ പണമെടുക്കുവാൻ പുതിയ RBI പ്രഖ്യാപനം

ഇന്ന് നമ്മൾ മിക്ക ആളുകളും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ATM .ബാങ്കിൽ അക്കൗണ്ട് എടുത്തുകഴിഞ്ഞാൽ നമുക്ക് ബാങ്കിൽ നിന്നും തന്നെ ലഭിക്കുന്ന ഒന്നാണ് ATM .ഈ വർഷം ആദ്യം തന്നെ ATM ൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ പുറത്തിറക്കിയിരുന്നു .ചാർജ്ജ് സംബന്ധമായതായിരുന്നു അത് .

എന്നാൽ ഇപ്പോൾ ഇതാ അത്തരത്തിൽ വലിയ ഒരു പ്രഖ്യാപനം ഇപ്പോൾ RBIയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു .ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ഒരു തുടക്കം എന്ന രീതിയിൽ തന്നെ ഇതിനെകാണാവുന്നതാണ് .ATM ഇല്ലാതെ തന്നെ നിങ്ങളുടെ അതാത് ATM കൗണ്ടറുകളിൽ നിന്നും പണം പിൻ വലിക്കുവാനുള്ള കാർഡ് ലെസ്സ് പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത് .

ഉടൻ തന്നെ ഇത്തരത്തിൽ കാർഡ് ലെസ്സ് സംവിധാനം നടപ്പിലാക്കുവാനാണ് പദ്ധതി .UPIയുടെ സഹായത്തോടെയാണ് ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് ATM കാർഡ് ഇല്ലാതെ തന്നെ പണം എടുക്കുന്ന സംവിധാനം നടപ്പിലാക്കുവാൻ പോകുന്നത് .UPIയുടെ സഹായത്തോടെ എന്ന് പറയുമ്പോൾ തീർച്ചയായും സ്മാർട്ട് ഫോണുകൾക്കുള്ള പങ്ക് വലുതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :