പഴയതിനേക്കാൾ കുറഞ്ഞ സ്പേസ് മതി ;ഇന്ത്യൻ പബ്‌ജി ഒരുങ്ങുന്നു

Updated on 20-Nov-2020
HIGHLIGHTS

പബ്‌ജി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നതായി റിപ്പോർട്ട്

കൂടാതെ പഴയതിനേക്കാൾ കുറഞ്ഞ സ്ഥലം മാത്രമാണ് ഇതിനു വേണ്ടത്

ചൈനയുമായുള്ള പ്രേശ്നത്തെത്തുടർന്നായിരുന്നു ഇന്ത്യയിൽ ചൈനയുടെ ടിക്ക് ടോക്ക് അടക്കമുള്ള 118 ആപ്ലികേഷനുകൾ നിരോധിച്ചിരുന്നത് .സെപ്റ്റംബർ മാസ്സത്തിൽ ആയിരുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഗെയിമുകളിൽ ഒന്നായ പബ്‌ജി നിരോധിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പബ്‌ജി മൊബൈൽസ് ഇന്ത്യയിലേക്ക് തിരിച്ചു വരുന്നു .

എന്നാൽ മറ്റൊരു ശ്രെദ്ധേയമായ കാര്യം ഇതിന്റെ സ്പേസ് തന്നെയാണ് .നേരത്തെ പബ്‌ജിയ്ക്ക് വേണ്ടിവന്നിരുന്നത്  1.9 GB ആയിരുന്നു എങ്കിൽ പുതിയ ഇന്ത്യൻ പബ്‌ജിയ്ക്ക് 610 MB മാത്രം മതി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

മെയ്ഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ പൂർണമായും ഇന്ത്യയുടെ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് പബ്‌ജി മൊബൈൽ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ പബ്‌ജി മൊബൈൽ ഇന്ത്യ എന്ന പേരിലാണ് പുതിയ പബ്‌ജി ഗെയിമുകൾ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത് .

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കളിക്കുന്ന ഗെയിമുകളിൽ ഒന്നാണ് പബ്‌ജി .അതുപോലെ തന്നെ പ്ലേ സ്റ്റോറുകളിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ഗെയിമുകളിൽ ഒന്നാംസ്ഥാനത്താണ് പബിജിയുടെ സ്ഥാനം .എന്നാൽ മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :