കൊറോണ എഫക്റ്റ് ; വിലക്കുറവിൽ ഇന്ത്യൻ വിപണിയിലെ ഈ സ്മാർട്ട് ഫോണുകൾ

Updated on 13-May-2020
HIGHLIGHTS

വൺപ്ലസിന്റെ 7T പ്രൊ മോഡലുകളും കൂടാതെ IQOO 3 ഫോണുകളും

 

കഴിഞ്ഞ മാസ്സമായിരുന്നു  വൺപ്ലസ്സിന്റെ 8 സീരിയസ്സുകൾ ലോകവിപണിയിൽ പുറത്തിറക്കിയിരുന്നത് .എന്നാൽ നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന വൺപ്ലസ്സിന്റെ മോഡലുകളാണ് വൺപ്ലസ് 7T പ്രൊ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ വൺപ്ലസ് 7T പ്രൊ സ്മാർട്ട് ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു .6000 രൂപവരെയാണ് ഇപ്പോൾ ഈ മോഡലുകളുടെ വിലക്കുറച്ചിരിക്കുന്നത് .

6000 രൂപയുടെ വിലക്കുറവിൽ ഇപ്പോൾ 47999 രൂപയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ McLaren edition ൽ ഒന്നും തന്നെ ഈ വില വെത്യാസം ഇല്ല . എന്നാൽ വൺപ്ലസ് 8 സീരിയസ്സുകൾ മെയ് 11 നു സെയിലിനു ആമസോണിൽ എത്തുന്നുണ്ട് .

വൺപ്ലസ് 7T പ്രൊ -സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .(വാർപ് ചാർജിങ് 30 )അതുപോലെ തന്നെ വളരെ മികച്ച ഫാസ്റ്റ് ചാർജിങ് ആണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് . 

അടുത്തതായി വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് IQOO 3 ഫോണുകളാണ് .ഇന്ത്യയിലെ നിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോൺ ആണ് IQOO3 എന്ന മോഡലുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു .4000 രൂപയാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളിൽ കുറച്ചിരിക്കുന്നത് .38,990 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക്  Rs 34,990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4ജി കൂടാതെ 5ജി വേരിയന്റുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നതാണു് .

IQOO3-സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.44 ഇഞ്ചിന്റെ സൂപ്പർ AMOLED Full-HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് എന്നതാണ് .

ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .Qualcomm Snapdragon 865 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് പ്രതീക്ഷിക്കാം .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . നാല് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 5 ക്യാമറകൾ ആണുള്ളത് .നാലു ക്യാമറകൾ പിന്നിലും ഒരു സെൽഫി  ക്യാമറകൾ മുന്നിലും .16 മെഗാപിക്സലിന്റെ  സെൽഫി ക്യാമറകളും കൂടാതെ 48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  ഇതിനുണ്ട് .

മൂന്നു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബി റാം ,256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അടുത്തതായി വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് SAMSUNG GALAXY M21  കൂടാതെ SAMSUNG GALAXY A50S എന്ന സ്മാർട്ട് ഫോണുകൾ ആണ് .കൂടാതെ VIVO S1 എന്ന സ്മാർട്ട് ഫോണുകളും ഇപ്പോൾ 1000 രൂപയുടെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :