പോക്കോയുടെ X4 പ്രൊ 5ജി ഫോണുകളുടെ ആദ്യ സെയിൽ നാളെ

Updated on 04-Apr-2022
HIGHLIGHTS

പോക്കോയുടെ X4 പ്രൊ 5ജി ഫോണുകളുടെ ആദ്യ സെയിൽ നാളെ ആരംഭിക്കും

ഫ്ലിപ്പ്കാർട്ടിൽ നാളെ ഈ ഫോണുകളുടെ സെയിൽ ആരഭിക്കുന്നതാണ്

പോക്കോയുടെ കഴിഞ്ഞ മാസ്സം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു പോക്കോയുടെ X4 പ്രൊ 5ജി എന്ന സ്മാർട്ട് ഫോണുകൾ .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന 5ജി സ്മാർട്ട് ഫോണുകളാണ് ഇത് .നാളെ ഈ സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ആരംഭിക്കുന്നതാണ് .ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കുന്നതാണ് .

Poco X4 Pro 5G

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7-inch AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 120Hz ഹൈ റിഫ്രഷ് റേറ്റും കൂടാതെ  Gorilla Glass 5 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ Snapdragon 695 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 1TB വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 5000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകളുടെ ആരംഭ വില വരുന്നത് ₹18,999 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :