108എംപി ക്യാമറയിൽ പോക്കോ X4 പ്രൊ 5ജി ഫോണുകൾ ഇതാ ?
പോക്കോയുടെ പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നതായി സൂചനകൾ
Poco X4 Pro 5G ഫോണുകളാണ് ഇനി വിപണിയിൽ പ്രതീക്ഷിക്കുന്നത്
108 മെഗാപിക്സൽ ക്യാമറകൾ വരെ ഇതിൽ പ്രതീക്ഷിക്കാവുന്നതാണ്
പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നതായി സൂചനകൾ .Poco X4 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .മികച്ച ഫീച്ചറുകൾ തന്നെയാണ് Poco X4 Pro 5G എന്ന സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്നത് .അതിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് 108 മെഗാപിക്സൽ ക്യാമറകൾ .
POCO X4 PRO 5G SPECS AND FEATURES (EXPECTED)
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.7-inch FHD+ AMOLED ഡിസ്പ്ലേ തന്നെ പ്രതീഷിക്കുന്നു .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Snapdragon 695 5G പ്രോസ്സസറുകളാണ് പ്രതീഷിക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108 മെഗാപിക്സൽ ക്യാമറകൾ തന്നെ ലഭിക്കും എന്നാണ് സൂചനകൾ .108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് .5000mAh ന്റെ ബാറ്ററി ലൈഫും ഇതിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് .