64എംപി ക്വാഡിൽ പൊക്കോ X3 ഉടൻ വിപണിയിൽ എത്തുന്നു

Updated on 30-Aug-2020
HIGHLIGHTS

പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു

പോക്കോയുടെ X3 എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീഷിക്കുന്നത്

പോക്കോയുടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് പോക്കോയുടെ X2 എന്ന സ്മാർട്ട് ഫോണുകൾ .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലായിരുന്നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ പൊക്കോയുടെ X3 എന്ന സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നു .റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബറിൽ തന്നെ പോക്കോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ പ്രതീഷിക്കാവുന്നതാണ് .കൂടാതെ 64 മെഗാപിക്സൽ ക്യാമറകളും അതുപോലെ തന്നെ 33W ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .

പോക്കോയുടെ X2 -സവിശേഷതകൾ

6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1080 x 2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത .സംരക്ഷണത്തിന് Corning Gorilla Glass v5 ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രൊസസ്സറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Snapdragon 730G ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .Android v10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 512 ജിബി വരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ ആണ് .

64+8+2+2 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ .4500 mAhന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .മൂന്നു വേരിയന്റുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാം + 64 ജിബിയുടെ സ്റ്റോറേജ് * 6 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം + 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :