POCO X3 സ്മാർട്ട് ഫോണുകൾ എത്തുന്നത് 64 എംപി ക്വാഡ് ക്യാമറയിൽ

Updated on 08-Sep-2020
HIGHLIGHTS

പോക്കോയുടെ പുതിയ X3 എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

ഇപ്പോൾ ഈ ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആകുകയുണ്ടായി

64 മെഗാപിക്സൽ ക്യാമറകളിൽ തന്നെയാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ

പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു  .പോക്കോയുടെ X3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ  ആഗോള തലത്തിൽ പുറത്തിറക്കിയിരിക്കുന്നത്.ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സൽ ക്വാഡ് ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് €199 ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 17500 രൂപയ്ക്ക് അടുത്തുവരും .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പോക്കോയുടെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .

POCO X3  SPECIFICATIONS

ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ  Full HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത്  .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് ..പഞ്ച് ഹോൾ ഡിസ്‌പ്ലേയും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പൊക്കോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതാണ് .

അതുപോലെ തന്നെ Qualcomm Snapdragon 732G പ്രോസ്സസറുകളിലാണ് ഈ പൊക്കോ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .പോക്കോയുടെ X2 സ്മാർട്ട് ഫോണുകളോലേതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്കും 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത്  .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറക സെൻസറുകൾ  ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ ഈ സ്മാർട്ട് ഫോണുകൾക്ക് 5,160mAh ബാറ്ററി ലൈഫും (support 33W fast charging out-of-the-box) ലഭിക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :