പോക്കോയുടെ X2 vs റിയൽമിയുടെ X2 ;ഫീച്ചർ താരതമ്മ്യം

പോക്കോയുടെ X2 vs റിയൽമിയുടെ X2 ;ഫീച്ചർ താരതമ്മ്യം
HIGHLIGHTS

രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം

Poco X2 സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ 

6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1080 x 2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത .സംരക്ഷണത്തിന് Corning Gorilla Glass v5 ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രൊസസ്സറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Snapdragon 730G ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .Android v10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 512 ജിബി വരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ ആണ് .

64+8+2+2 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ .4500 mAhന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .മൂന്നു വേരിയന്റുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാം + 64 ജിബിയുടെ സ്റ്റോറേജ് * 6 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം + 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭിക്കുന്നതാണ് .

റിയൽമിയുടെ X2 -സവിശേഷതകൾ 

Qualcomm snapdragon730G പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ റിയൽമിയുടെ X2 പ്രൊ എന്ന ഫോണുകളിൽ ലഭിച്ചിരുന്ന VOOC ഫ്ലാഷ് ചാർജ്ജ് സംവിധാനവും ഇതിനുണ്ട് .കൂടാതെ 4000mah ന്റെ ബാറ്ററി ലൈഫും, അതുപോലെ തന്നെ  30W ഫാസ്റ്റ് ചാർജർ ആണുള്ളത് . കൂടാതെ ആൻഡ്രോയിഡിന്റെ Android 9 Pieൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് .കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 64-മെഗാപിക്സൽ  + 8-മെഗാപിക്സൽ  + 2-മെഗാപിക്സൽ  + 2-മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .4G LTE, Wi-Fi 802.11ac, Bluetooth v5.0, GPS/ A-GPS, NFC, USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇന്ന്  ഇപ്പോൾ ഓപ്പൺ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo