64എംപി ക്യാമറയിൽ POCO X2 ഫെബ്രുവരി 4നു എത്തുന്നു

Updated on 28-Jan-2020
HIGHLIGHTS

പോക്കോയുടെ F1 എന്ന മോഡലുകൾക്ക് ശേഷം X2 എത്തുന്നു

പോക്കോയുടെ F1 എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മറ്റൊരു പോക്കോയുടെ മോഡലാണ് പോക്കോയുടെ X2 എന്ന സ്മാർട്ട് ഫോണുകൾ .ഫെബ്രുവരി 4 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതാണ് .പോക്കോയുടെ തന്നെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . 120HZ സ്ക്രീൻ കൂടാതെ 64 മെഗാപിക്സലിന്റെ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .

എന്നാൽ ഡിസംബറിൽ ചൈന വിപണിയിൽ പുറത്തിറങ്ങിയ റെഡ്‌മിയുടെ K30 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പൊക്കോ X2 എന്ന പേരിൽ എത്തുന്നത് എന്നാണ് സൂചനകൾ . Sony IMX686 64 മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ ഇതിനുണ്ട് .കൂടാതെ റെഡ്‌മിയുടെ K30 ഫോണുകൾക്ക് Qualcomm Snapdragon 730G പ്രോസസറുകൾ ആയിരുന്നു നൽകിയിരുന്നത് .പോക്കോയുടെ ഈ ഫോണുകൾക്കും Qualcomm Snapdragon 730G തന്നെ പ്രതീക്ഷിക്കാം .

https://twitter.com/IndiaPOCO/status/1221673687109099520?ref_src=twsrc%5Etfw

പോക്കോയുടെ ആദ്യത്തെ സ്മാർട്ട് ഫോൺ ആയിരുന്നു പോക്കോ F1 എന്ന സ്മാർട്ട് ഫോണുകൾ .പെർഫോമനസിന്‌ മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരുന്നത് . Qualcomm Snapdragon 845 പ്രോസസറുകളിലായിരുന്നു ഇതിന്റെ പ്രവർത്തനം നടന്നിരുന്നത് .കൂടാതെ 8 ജിബിയുടെ റാം & 256 ജിബിവരെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയായിരുന്നു ഇതിന്റെ ആന്തരിക സവിശേഷതകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :